
Breaking News
സീലൈന്‍ ഫാമിലി ബീച്ച് താല്‍ക്കാലികമായി അടച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ സീലൈന്‍ ഫാമിലി ബീച്ച് താല്‍ക്കാലികമായി അടച്ചു . പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സീലൈന്‍ ഫാമിലി ബീച്ച് അടച്ചിരിക്കുന്നു എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണികള്‍ക്കും പുനരധിവാസത്തിനുമായി പ്രദേശം ഒരുക്കുന്നതിനായി, റോഡിന് അരികിലുള്ള എല്ലാ വാണിജ്യ, സേവന കിയോസ്‌കുകളും സ്റ്റാളുകളും ഉപകരണങ്ങളും നീക്കം ചെയ്യുന്നത് കാണാമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു