Breaking News
നിരവധി ട്രാഫിക് സേവനങ്ങള്‍ മെട്രാഷ് 2 വഴി പൂര്‍ത്തിയാക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇപ്പോള്‍ നിരവധി ട്രാഫിക് സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളിലേക്ക് പോവാതെ തന്നെ മെട്രാഷ് 2 വഴി പൂര്‍ത്തിയാക്കാം.
വാഹ രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, നിയമലംഘനത്തിനുള്ള പിഴയടക്കല്‍, നഷ്ടപ്പെട്ടതോ കേട് വന്നതോ ആയ ലൈസന്‍സ് മാറ്റല്‍, ചെറിയ അപകടം റിപ്പോര്‍ട്ട് ചെയ്യല്‍, നിയമലംഘന റിപ്പോര്‍ട്ട്, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങി നിരവധി സേവനങ്ങളാണ് മെട്രാഷ് 2 വഴി വിരല്‍തുമ്പില്‍ ലഭിക്കും. 24 മണിക്കൂറും സേവനം ലഭിക്കുമെന്ന് മാത്രമല്ല സമയവും അദ്ധ്വാനവും ലാഭിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ് .