
ഖത്തറിനെ പരിശീലിപ്പിക്കുന്നത് അവിശ്വസനീയമായ ബഹുമതിയും ഉത്തരവാദിത്തവുമാണ്: ക്വിറോസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് അവിശ്വസനീയമായ ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് പുതിയ കോച്ചായി നിയമിതനായ കാര്‍ലോസ് ക്വിറോസ്. കിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ ഉള്‍പ്പെടെ ഒമ്പത് ദേശീയ ടീമുകളെ പരിശീലിപ്പിച്ച മുന്‍ ഗോള്‍കീപ്പര്‍ കൂടിയായ കാര്‍ലോസ് ക്വിറോസ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഖത്തറിലെ അദ്ദേഹത്തിന്റെ പുതിയ നിയമനവും കായികരംഗത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കിട്ടത്.