
നീലക്കടലായി ദോഹ കോര്‍ണിഷ്, കാല്‍പന്തുകളിയാവേശം വാനോളമുയര്‍ത്തി ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ ഖത്തര്‍ വിംഗ് മീറ്റപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: നീലക്കടലായി ദോഹ കോര്‍ണിഷ്, കാല്‍പന്തുകളിയാവേശം വാനോളമുയര്‍ത്തി ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ ഖത്തര്‍ വിംഗ് മീറ്റപ്പ് .ദോഹ കോര്‍ണിഷിലെ ഫിഫ ലോക കപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്ക് കോളിഫയേര്‍സ് ഫ്‌ളാഗുകള്‍ക്ക് കീഴെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ ഖത്തര്‍ വിംഗ് മീറ്റപ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി.
വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെ തുടങ്ങിയ പരിപാടിയില്‍ ഇന്‍സ്റ്റാഗ്രാമിലെയും ടിക് ടോക്കിലെയും യൂട്യൂബിലെയും മറ്റ് സോഷ്യല്‍ മീഡിയകളിലെയും സെലിബ്രിറ്റികളടക്കം നിരവധി പേര്‍ പങ്കെടുത്തു. അലേ ലേ ബ്ലൂ വിളികളോടെ കോര്‍ണിഷ് പരിസരം ശബ്ദ മുകരിതമായി. വിവിധ ഇനം മത്സരങ്ങളും ഫ്രഞ്ച് ഫാന്‍സിന്റെ മീറ്റപ്പിന് തിളക്കം കൂട്ടി.
ഫിഫ 2022 ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഗാലറിയിലും സ്റ്റേഡിയത്തിനു പുറത്തും ഫ്രഞ്ച് പ്ലയേര്‍സിനും ഫാന്‍സിനും ഊര്‍ജ്ജമാവാന്‍ ഫ്രഞ്ച് ഫുട്‌ബോാളിനെ നെഞ്ചിലേറ്റിയ ഒരു കൂട്ടം യുവാക്കള്‍ ഉണ്ടെന്നു ഉറപ്പുവരുത്തിയ അനര്‍ഘ നിമിഷങ്ങളാണ് മീറ്റപ്പ് സമ്മാനിച്ചത്. . പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫ്രഞ്ച് മീറ്റപ്പ് ഒരു വ്യത്യസ്ത അനുഭവം തന്നെ സമ്മാനിച്ചു.
ഫ്രാന്‍സ് ടീമിന് എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട് ആറു മണിയോടെ മീറ്റപ്പ് അവസാനിച്ചു.