
Breaking News
ഫിഫ ലോകകപ്പിന്റെ ഗതാഗതം കാര്യക്ഷമമാക്കാനൊരുങ്ങി ദോഹ മെട്രോ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പിനെത്തുന്ന കാല്‍പന്തുകളിയാരാധകര്‍ക്ക് സൗകര്യയപ്രദമായ ഗതാഗതമൊരുക്കാന്‍ തയ്യാറായി ദോഹ മെട്രോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെ സൗജന്യമായാണ് ദോഹ മെട്രോ എത്തിക്കുക. ഹയ്യാ കാര്‍ഡ് മുഖേന എല്ലാ പൊതുഗതാഗത സംവിധാനവും സൗജന്യമാണ്.
ഫിഫ ലോക കപ്പ് ഒരുക്കങ്ങളുടെ ഭാഗമായി, കഴിഞ്ഞ മാസം ”ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് ഫോര്‍ മെഗാ ഇവന്റുകള്‍” എന്ന പ്രമേയത്തില്‍ ഖത്തര്‍ റെയില്‍ അതിന്റെ വാര്‍ഷിക യോഗം സംഘടിപ്പിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിരുന്നു.