Breaking News

പാര്‍ക്കുകളിലെ സ്പ്രിംഗ്‌ളറുകളിലെ വെള്ളം ശുദ്ധം എന്നാല്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല

 

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പാര്‍ക്കുകളിലെ സ്പ്രിംഗ്‌ളറുകളിലെ വെള്ളം ശുദ്ധമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖൂറി പറഞ്ഞു.
ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, പാര്‍ക്കുകളില്‍ രണ്ട് ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും വെളളം ശുദ്ധവും ബാക്ടീരിയകള്‍ ഇല്ലാത്തതുമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതാണെന്ന് അല്‍ ഖൂരി പറഞ്ഞു. ഖത്തര്‍ ടിവിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മിക്ക പ്രധാന തെരുവുകളിലേക്കും വലിയ പാര്‍ക്കുകളിലേക്കും പമ്പ് ചെയ്യപ്പെടുന്നത് പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളമാണ്. അതേസമയം അല്‍ ഫുര്‍ജാന്‍ പാര്‍ക്കുകള്‍ക്കുകളിലേക്ക് പമ്പുചെയ്യുന്നത് ശുദ്ധജലമാണെന്നും അല്‍ ഖൂരി വ്യക്തമാക്കി.

പൊതുമരാമത്ത് അതോറിറ്റിയുമായി സഹകരിച്ച് ജലം വിശകലനം ചെയ്ത ശേഷം, ഈ വെള്ളം ശുദ്ധമാണെന്നും ദോഷകരമായ ബാക്ടീരിയകളോ സൂക്ഷ്മാണുക്കളോ ഇല്ലാത്തതാണെന്നും അതിനാല്‍ കൃഷിക്കും ലാന്‍ഡ്‌സ്‌കേപ്പിംഗിനും ഉപയോഗിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

Related Articles

Back to top button
error: Content is protected !!