Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എക്സ്പോ 2023 ല്‍ പ്രാദേശിക ഈത്തപ്പഴ ഉത്സവം ആരംഭിച്ചു

ദോഹ: ഫാമുകളും കമ്പനികളും ഉള്‍പ്പെടെ 31 പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റര്‍നാഷണല്‍ സോണ്‍ ഓഫ് എക്സ്പോ 2023 യില്‍ ഇന്നലെ ആരംഭിച്ചു. ഇന്ന് മുതല്‍ പ്രദര്‍ശനം കൂടുതല്‍ സജീവമാകും.

‘ഇഖ്ലാസ്, ഷിഷി, ബര്‍ഹി തുടങ്ങിയ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങള്‍ എട്ട് ദിവസത്തെ ഈത്തപ്പഴ ഉത്സവത്തില്‍ ലഭ്യമാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക മാര്‍ഗ്ഗനിര്‍ദ്ദേശ, സേവന വിഭാഗം മേധാവി അഹമ്മദ് സലേം അല്‍ യാഫീ പറഞ്ഞു.

എക്സ്പോ 2023 ദോഹയുടെ സംഘാടക സമിതിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button