Archived Articles

മിയ പാര്‍ക്കില്‍ ഗ്രൂപ്പ് വ്യായാമങ്ങള്‍ക്കുള്ള ഫിറ്റ്‌നസ് ഉപകരണങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: സമൂഹത്തിനകത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മിയ പാര്‍ക്കില്‍ ഗ്രൂപ്പുകളായി വ്യായാമം ചെയ്യാനുള്ള ഫിറ്റ്നസ് ഉപകരണങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വിഭാഗം സ്ഥാപിച്ചു.

കായിക, ആരോഗ്യ സ്ഥാപനങ്ങളുടെയും ഗെബല്‍ ഗ്രൂപ്പ് കമ്പനിയുടെയും സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പാക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്ക് വിവിധ ഫിറ്റ്‌നസ് വ്യായാമങ്ങള്‍ ചെയ്യാന്‍ പാര്‍ക്കിലെ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

48 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള, വിവിധ പ്രായത്തിലുള്ള (യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും) 11 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ ഉപകരണങ്ങള്‍ ഒന്നിലധികം ഉപയോഗമുള്ളതാണ്.

Related Articles

Back to top button
error: Content is protected !!