
ഖത്തര്‍ പ്രവാസി അസോസിയേഷന്‍ കൂടത്തായി ഓണാഘോഷം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രവാസി അസോസിയേഷന്‍ കൂടത്തായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ശറഫുദ്ധീന്‍ തട്ടാഞ്ചേരി അധ്യക്ഷനായ സദസ്സില്‍ ഷൈജു ഉദ്ഘാടനം ചെയ്തു. മോന്‍സി ,മോയിന്‍ ,സാജിര്‍ ,നൗഫല്‍,ഷാഹിദ്, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാകായിക മത്സങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റാഫി സ്വാഗതവും ട്രഷറര്‍ ഷമീര്‍ നന്ദിയും പറഞ്ഞു.