Breaking News

ഫിഫ ലോകകപ്പിനെത്തുന്ന ആരാധകക്കൂട്ടത്തിന് സേവനം ചെയ്യാന്‍ ദോഹ മെട്രോ സജ്ജം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ ഖത്തര്‍ റെയില്‍വേ കമ്പനി (ഖത്തര്‍ റെയില്‍) ട്രാക്കിലാണെന്നും ലോകകപ്പിനെത്തുന്ന ആരാധകക്കൂട്ടത്തിന് സേവനം ചെയ്യാന്‍ ദോഹ മെട്രോ സജ്ജമാണെന്നും ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയും കൂടിയായ മുന്‍സിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.

മെട്രോ സ്റ്റേഷനുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുക’ എന്ന പ്രമേയത്തില്‍ ചൊവ്വാഴ്ച നടന്ന കമ്പനിയുടെ ഓഹരി ഉടമകളുടെയും യോഗത്തിലാണ് അല്‍ സുബൈ ഇക്കാര്യം പറഞ്ഞത്.

2019ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍, ദോഹ മെട്രോയുടെ അത്യാധുനിക ഡ്രൈവര്‍ലെസ് സിസ്റ്റം പ്രത്യേകം രൂപകല്പന ചെയ്തതാണെന്നും നിരവധി യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും പ്രധാന ഇവന്റുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി നിര്‍മ്മിച്ചതാണെന്നും അല്‍ സുബൈ പറഞ്ഞു.

പ്രകടനം മെച്ചപ്പെടുത്തുന്നതിനായി മുമ്പ് നടന്ന ഇവന്റുകളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ചിട്ടയായും നിയന്ത്രിതമായും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ടൂര്‍ണമെന്റിനായുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഞങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ക്ക് കീഴിലുള്ള ഓരോ സ്റ്റേഷനും ഞങ്ങള്‍ ഒരു ‘സ്റ്റേഷന്‍ പ്ലാന്‍’ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സുരക്ഷിതവും സുഗമവുമായ യാത്രാനുഭവമാണ്് ക്രൗഡ് മാനേജ്മെന്റ് വിജയിപ്പിക്കുകയെന്നും പ്രധാന ഇവന്റ് ഹോസ്റ്റുചെയ്യുന്നതിന്, പങ്കാളികളുടെ പൂര്‍ണമായ സഹകരണവും ഏകോപനവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!