Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘അനക്ക് എന്തിന്റെ കേടാ’ ഇന്ന് ഫിലിം മാര്‍ക്കറ്റിംഗ് ന്യൂസ് റൂമില്‍ പ്രദര്‍ശിപ്പിക്കും

ദോഹ: മുന്‍ ഖത്തര്‍ പ്രവാസി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ ഐ.എഫ്.എഫ്.കെ പ്രദര്‍ശന നഗരിയായ തിരുവനന്തപുരം ടാഗോര്‍ തിയറ്ററിലെ കെ.എസ്.എഫ്.ഡി.സിയുടെ ഫിലിം മാര്‍ക്കറ്റിംഗ് ന്യൂസ് റൂമില്‍ ഇന്ന്് വൈകിട്ട്? ആറ്. പതിനഞ്ചിന് പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബി.എം.സി ബാനറില്‍ ലോക കേരള സഭ അംഗം ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സാമൂഹിക വിഷയം പ്രമേയമാക്കിയ ചിത്രത്തിന്, സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ സൗത്ത് ഇന്ത്യന്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ജനുവരിയില്‍ നടക്കും.

Related Articles

Back to top button