ഖത്തര്‍ പി.സി.എഫ് പൂന്തുറ സിറാജ് അനുസ്മരണം നടത്തി
റഷാദ് മുബാറക്
ദോഹ: പിഡിപി വൈസ് ചെയര്‍മാന്‍ ആയിരുന്ന പൂന്തുറ സിറാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ പി സി എഫ് അനുസ്മരണ സമ്മേളനം നടത്തി .
ന്യൂന പക്ഷ മര്‍ദ്ദിത രാഷ്ടീയത്തിന്റെ വക്താവും അദ്ദേഹം നീതി നിഷേധിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിയുടെ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും മഅദനിയുടെ രാഷ്ട്രീയം ജനങ്ങളില്‍ എത്തിച്ച വ്യക്തിയുമായിരുന്നു പൂന്തുറ സിറാജെന്ന് ഓണ്‍ലൈനിലുടെ മുഖ്യ പ്രഭാഷണം നടത്തിയ പി.ഡി.പി സംസ്ഥന സെക്രട്ടറി സാബു കൊട്ടരക്കര അനുസ്മരിച്ചു.
ഖത്തര്‍ പി സി.എഫിന്റെ പുതുക്കിയ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം പി സി എഫ് ഗ്ലോബല്‍ കമ്മിറ്റിയംഗം ശഫാഅത്ത് വെളിയങ്കോട് മുതിര്‍ന്ന പ്രവര്‍ത്തകന്‍ നാസര്‍ ചേര്‍പ്പിന് നല്‍കി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു .
ഖത്തറില്‍ നടക്കുന്ന വേള്‍ഡ് കപ്പ് ഫുട്‌ബോളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് യോഗം അവസാനിപ്പിച്ചത് യോഗത്തില്‍ കരീം തിണ്ടലം ഷാജഹാന്‍ മാരാരിത്തോട്ടം അണ്ടൂര്‍ക്കോണം നൗഷാദ് ശിഹാബ് പല്ലന സൈഫു നന്നമ്പ്ര
സുധീര്‍ പാടൂര്‍ സലാം കുന്നംകുളം ഫൈസല്‍ കാസര്‍ഗോഡ് ഷാജഹാന്‍ കോട്ടയം തുടങ്ങിയവര്‍ പ്രസംഗിച്ചു