Local News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പുതിയ കമ്മറ്റി അധികാരമേറ്റു

ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പുതിയ മാനേജ്മന്റ് കമ്മിറ്റി ചുമതലാ കൈമാറ്റ ചടങ്ങ് മാര്‍ച്ച് 23 ഞായറാഴ്ച വൈകിട്ട് ഐ.സി.സി. അശോകാ ഹാളില്‍ വെച്ച് നടന്നു. എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ്. കോ ഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഈഷ് സിംഗാള്‍ മുഖ്യാതിഥി ആയി സംബന്ധിച്ച പരിപാടിയില്‍ ഇതര അപ്പക്‌സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠന്‍ (ഐ.സി.സി.), ഇ.പി. അബ്ദുല്‍ റഹ്‌മാന്‍ (ഐ.എസ്.സി.), താഹ മുഹമ്മദ് (ഐ.ബി.പി.സി.)
ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റുമാരായ സിയാദ് ഉസ്മാന്‍, ഡേവിസ് എടക്കളത്തൂര്‍, എന്‍.വി. ഖാദര്‍, ഡേവിഡ് ജോണ്‍, ഐ.എസ്.സി. അഡൈ്വസറി ചെയര്‍മാന്‍ ഡോ : അബ്ദുല്‍ സമദ്, അപെക്‌സ് ബോഡി മാനേജ്മന്റ് കമ്മിറ്റി – ഉപദേശക സമിതി അംഗങ്ങള്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍, സംബന്ധിച്ചു.

പഴയ കമ്മിറ്റി ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷാനവാസ് ബാവ ആമുഖ ഭാഷണം നടത്തി. പഴയ ഉപദേശക സമിതി അംഗങ്ങളെ മുഖ്യാതിഥി ആദരിച്ചു . സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ മറുപടി പ്രസംഗം നടത്തി. പുതിയ ഉപദേശക സമിതി ചെയര്‍മാന്‍ കെ.എസ്. പ്രസാദ് അംഗങ്ങളായ നീലാംബരി എസ്, സദീഷ് വിളവില്‍, ജാവേദ് അഹമ്മദ്, സറീന അഹദ് എന്നിവരെ ഈഷ് സിംഗാള്‍ സ്വീകരിച്ചു. ചെയര്‍മാന്‍ പ്രസാദ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പുതുതായി മാനേജ്മന്റ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, നിര്‍മല ഗുരു (ഹെഡ് ഓഫ് ഫിനാന്‍സ്), ഖാജാ നിസാമുദീന്‍ (ലീഗല്‍ സെല്‍), ശങ്കര്‍ ഗൗഡ് ( ലേബര്‍ & ഫിഷര്‍മന്‍ വെല്‍ഫയര്‍ ), അമര്‍ വീര്‍ സിംഗ് (കോണ്‍സുലാര്‍ സര്‍വീസ്), മണി ഭാരതി (കമ്മ്യൂണിറ്റി വെല്‍ഫയര്‍ & ഇന്‍ഷുറന്‍സ് സ്‌കീം), മിനി സിബി (ആശ്രയ & മെഡിക്കല്‍ ക്യാമ്പ്), ഇര്‍ഫാന്‍ അന്‍സാരി (റീപാട്രിയേഷന്‍ & യൂത്ത് വെല്‍ഫയര്‍) എന്നിവരെ മുഖ്യാതിഥി സ്വീകരിച്ചു. കെ.വി. ബോബനില്‍ നിന്നും പഴയ കമ്മിറ്റി രേഖകള്‍ സ്വീകരിച്ചു. പുതിയ സെക്രട്ടറി ദീപക് ഷെട്ടിക്ക് ചടങ്ങില്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!