Breaking News

ലുസൈല്‍ മ്യൂസിയം, ‘ആശയങ്ങളുടെയും മീറ്റിംഗുകളുടെയും സംവാദങ്ങളുടെയും ഇടം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പുതുതായി വരാനിരിക്കുന്ന ലുസൈല്‍ മ്യൂസിയം ആശയങ്ങള്‍, കൂടിക്കാഴ്ചകള്‍, സംവാദങ്ങള്‍, കൈമാറ്റം, ഐഡന്റിറ്റി എന്നിവയുടെ ഇടമായിരിക്കുമെന്ന് അതിന്റെ ഡയറക്ടര്‍ ഡോ. സേവ്യര്‍ ഡിക്ടോട്ട് പറഞ്ഞു. ക്യുഎം ഗാലറി അല്‍ റിവാഖില്‍ നടക്കുന്ന ‘ലുസൈല്‍ മ്യൂസിയം: ടെയില്‍സ് ഓഫ് കണക്റ്റഡ് വേള്‍ഡ്’ എക്സിബിഷന്റെ പ്രസ് പ്രിവ്യൂവിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ വര്‍ത്തമാനകാലത്തല്ല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഒരു സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ ഭാവിയിലാണ്,’ ഡോ. ഡെക്ടോട്ട് പറഞ്ഞു. 2023 ഏപ്രില്‍ 1 വരെ നടക്കുന്ന പ്രദര്‍ശനവും അദ്ദേഹം ക്യൂറേറ്റ് ചെയ്യുന്നു.

വരാനിരിക്കുന്ന മ്യൂസിയത്തില്‍ ലോകമെമ്പാടുമുള്ള കലാരൂപങ്ങള്‍ ഉണ്ടെന്നും അത് ‘സമ്മേളനം, പരസ്പര ബന്ധങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവയുടെ കേന്ദ്രമാണെന്നും’ ഡോ. ഡെക്ടോട്ട് ഊന്നിപ്പറഞ്ഞു.

ഖത്തര്‍ മ്യൂസിയത്തിന്റെ പെയിന്റിംഗുകള്‍, ഡ്രോയിംഗുകള്‍, ശില്‍പങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, അപൂര്‍വ ഗ്രന്ഥങ്ങള്‍, അലങ്കാര കലകള്‍ എന്നിവയുടെ വിപുലമായ ശേഖരത്തില്‍ നിന്ന് തെരഞ്ഞെടുത്ത 247 വസ്തുക്കളാണ് അടുത്തിടെ ആരംഭിച്ച പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു പരമ്പരാഗത മ്യൂസിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ലുസൈല്‍ മ്യൂസിയം, അതിന്റെ വാസ്തുവിദ്യാ രൂപകല്പന, ലോകോത്തര കലകളുടെ ശേഖരം എന്നിവയുടെ ദര്‍ശനത്തിന്റെ പ്രിവ്യൂ ആയ പ്രദര്‍ശനം, ആധുനികവും പരമ്പരാഗതവുമായ കലകളെ സമന്വയിപ്പിച്ച് ആഴത്തിലുള്ള, സംവേദനാത്മക ഡിജിറ്റല്‍ ട്രയല്‍ ആണ് അവതരിപ്പിക്കുന്നത്.

‘ഒരു മ്യൂസിയത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടിന് അപ്പുറത്തേക്ക് കടന്ന് എല്ലാത്തരം സാംസ്‌കാരികവിനിമയങ്ങളുടേയും വേദിയാവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ സംഗീതം, സിനിമ, ഫാഷന്‍ എന്നിവ കൊണ്ടുവന്നത്. ഞങ്ങള്‍ ആശയങ്ങളുടെ മ്യൂസിയമാണ്, ഞങ്ങള്‍ വ്യത്യസ്തമായ ഒരു മ്യൂസിയമാണ്, ശേഖരത്തിന്റെ സമീപനത്തിലും ഞങ്ങള്‍ വ്യത്യസ്തരാകാന്‍ ആഗ്രഹിക്കുന്നു, ”ഡോ. ഡെക്ടോട്ട് വിശദീകരിച്ചു.

ഓറിയന്റലിസ്റ്റ് പെയിന്റിംഗുകളുടെ ശേഖരമാണ് മ്യൂസിയത്തിന്റെ മറ്റൊരു സവിശേഷത. അത് 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കലാകാരന്മാരുടെ അറബ് ലോകത്തെ പ്രതിനിധീകരിക്കുന്നു.

എട്ട് വിഭാഗങ്ങളുള്ള പ്രദര്‍ശനത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു നഗരമായി ലുസൈലിന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും അടിവരയിടുന്നു.

എക്‌സിബിഷനിലെ കേന്ദ്ര ഇടം പുതിയ മ്യൂസിയത്തിന്റെ വാസ്തുവിദ്യയ്ക്കായി സമര്‍പ്പിക്കുകയും പ്രൊജക്ഷനിലൂടെ ഡിസൈന്‍ പ്രക്രിയ അവതരിപ്പിക്കുകയും വര്‍ക്കിംഗ് മോഡലുകള്‍, കണ്‍സെപ്റ്റ് ഇമേജുകള്‍, മെറ്റീരിയല്‍ സാമ്പിളുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഒരു വലിയ ഫ്‌ലോര്‍ ഇന്‍സ്റ്റാളേഷന്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

 

 

 

Related Articles

Back to top button
error: Content is protected !!