Archived Articles
ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി ഇടപ്പാളയം ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിലേക്ക് ചുരുങ്ങിയ ദിനങ്ങള്‍ മാത്രം ശേഷിക്കെ, ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി ഇടപ്പാളയം ഖത്തര്‍ ഫ്‌ളാഗ് പ്ലാസയില്‍ ഒത്തുകൂടി.
ഇഷ്ട ടീമിന്റെ ജേഴ്‌സിയണിഞ്ഞ് ഖത്തര്‍ 2022 നെ വരവേല്‍ക്കാന്‍ ആരവങ്ങളുമായാണ് കോര്‍ണിഷിലെ ഫ്‌ളാഗ് പ്ലാസയില്‍ ടീം ഇടപ്പാളയം ഒത്തുകൂടിയത്.
പുരുഷന്മാര്‍ക്ക് മാത്രമല്ല ഫുട്ബോള്‍ ആവേശം വനിതകള്‍ക്കും ആവോളമുണ്ടെന്ന് വനിതകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിലൂടെ തെളിയിച്ചു.
ഇടപ്പാളയം പ്രസിഡന്റ് അബൂബക്കര്‍, ശ്രീജിത്ത്, നൂറുല്‍ ഹഖ് എന്നിവര്‍ കൂടിച്ചേരലിന് നേതൃത്വം നല്‍കി