Breaking NewsUncategorized

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് ജെബി കെ ജോണിന്


അമാനുല്ല വടക്കാങ്ങര

ദോഹ. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന്. മികച്ച സംരംഭകനെന്ന നിലയിലും സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലും ജെബി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡിന് ജെബി കെ ജോണിനെ തെരഞ്ഞെടുത്തത്.
കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടെയും ചെറിയ സംഭാവനകള്‍ സ്വരൂപിച്ച് അത്രയും തുക അദ്ദേഹം ചേര്‍ത്ത് മാസം തോറും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായം, ഖത്തറിലും നാട്ടിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുവാന്‍ അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ എന്നിവ മാതൃകാപരമാണ്. കോവിഡ് കാലത്ത്് അദ്ദേഹം നടത്തിയ ഭക്ഷണക്കിറ്റ് വിതരണവും മരുന്നെത്തിക്കലുമൊക്കെ നിരവധി പേര്‍ക്കാണ് ആശ്വാസമേകിയത്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കിയും ചികില്‍സ സഹായങള്‍ നല്‍കിയും , കോവിഡ് കാലത്ത് ഭക്ഷണവും , കുടിവെള്ളവും , സഹായങ്ങളും എത്തിച്ചു നല്‍കിയും കാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമായി മാറിയ ജെബിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ് .
കൂത്താട്ടുകുളം മണ്ണത്തൂര്‍ സൗത്ത് പിറമാടം സ്വദേശിയായ ജോബി കെ ജോണ്‍ സേവന രംഗത്തെ മികച്ച മാതൃകയാണ്

തിരുവനന്തപുരം താജ് വിവന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പശ്ചമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസ് അവാര്‍ഡ് സമ്മാനിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ഉഷ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഗോപാല കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന പ്രസിഡണ്ട് കെ.വി.പത്മനാഭന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!