
ഫായിസ് അഷറഫ് അലിക്ക് സ്‌നേഹതീരം ഖത്തര്‍ സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. കേരളം മുതല്‍ ലണ്ടന്‍ വരെ സൈക്കിളില്‍ 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലോകം ചുറ്റുന്ന കോഴിക്കോട് അത്തോളി സ്വദേശിയായ ഫായിസ് അഷറഫ് അലിക്ക് കഴിഞ്ഞ ദിവസം സ്‌നേഹതീരം ഖത്തര്‍ കൂട്ടായ്മ സ്വീകരണം നല്‍കി.
സ്‌നേഹതീരം പ്രസിഡന്റ് മുസ്തഫ എം വി അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് അലി കളത്തിങ്കല്‍, സെക്രട്ടറി കെ ജി റെഷീദ്, സീനിയര്‍ അംഗങ്ങളായ പി എ തലായി, കെ ടി കെ മുഹമ്മദ്, ഷിയാസ് അന്‍വര്‍, ആരിഫ് വടകര, ജെസീല്‍, സ്‌നേഹതീരം വനിതാവിംഗ് പ്രസിഡന്റ് സുമി ഷിയാസ്, ജനറല്‍ സെക്രട്ടറി റെസീന സെലിം, ട്രഷറര്‍ ജാസ്മിന്‍ ജെസീല്‍, റെസിന്‍ ഷെമീം, അനീസ റെഷീദ്, സുഹറ തലായി, സമീറ മുഹമ്മദ്, റഹീന ആരിഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ചടങ്ങില്‍ വെച്ച് ഫായിസ് അഷറഫ് അലിക്ക് സ്‌നേഹതീരം കൂട്ടായ്മയുടെ മെമന്റോ സമ്മാനിച്ചു.
ഈ യാത്രയുടെ ലക്ഷ്യങ്ങളെയും, ഇങ്ങനെയൊരു യാത്ര തുടങ്ങാന്‍ പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ചും മറുപടി പ്രസംഗത്തില്‍ ഫായിസ് വിശദീകരിച്ചു.
സ്‌നേഹതീരം ജനറല്‍ സെക്രട്ടറി സലീം ബി ടി കെ സ്വാഗതവും ട്രഷറര്‍ ഷെമീം മുഹമ്മദ് നന്ദിയും പറഞ്ഞു.