Breaking News
ഫുട്‌ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ ഫുട്‌ബോള്‍ ആരാധകരേയും ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍.
നമ്മുടെ നാട്ടിലേക്ക് , നമ്മുടെ ഹൃദയങ്ങളിലേക്ക് എല്ലാവര്‍ക്കും സ്വാഗതമെന്ന ബാനറുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്ന ഫോട്ടോ ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.