Breaking News

എക്സ്പോ 2023 ദോഹ, മൈക്രോസോഫ്റ്റ് എക്സ്‌ക്ലൂസീവ് ടെക് പങ്കാളിത്തം

അമാനുല്ല വടക്കാങ്ങര

ദോഹ: എക്സ്പോ 2023 മൈക്രോസോഫ്റ്റിനെ എക്സ്പോയുടെ എക്സ്‌ക്ലൂസീവ് ടെക്നോളജി പങ്കാളിയാക്കിക്കൊണ്ട് ദോഹയും മൈക്രോസോഫ്റ്റും ഒരു കരാറില്‍ ഒപ്പുവച്ചു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ നടന്ന ചടങ്ങിനിടെ പ്രഖ്യാപിച്ച ഈ പങ്കാളിത്തം, 2023 ഒക്ടോബറിനും 2024 മാര്‍ച്ചിനും ഇടയില്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള എക്സ്പോ 2023 ദോഹയുടെ പ്രതിബദ്ധതയാണ് അടയാളപ്പെടുത്തുന്നത്.

കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചറല്‍ മേഖലകള്‍ നിലവില്‍ വന്‍ സാങ്കേതിക പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഏറ്റവും സമ്മര്‍ദ്ദകരമായ പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുന്ന സുസ്ഥിര സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകമാണെന്നും എക്സ്പോ 2023 ദോഹയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൂരി പറഞ്ഞു.
എക്സ്പോ 2023 ആതിഥേയരായ ഖത്തര്‍, സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി ലോകത്തിന് പരിചയപ്പെടുത്തുന്നതിന് ലോകത്തിലെ സാങ്കേതിക രംഗത്തെ ഏറ്റവും പ്രമുഖരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.

ഈ സഹകരണത്തിലൂടെ, മൈക്രോസോഫ്റ്റ് അവരുടെ സുസ്ഥിര ലക്ഷ്യങ്ങളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിന് സുസ്ഥിരതയ്ക്കുള്ള മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രദര്‍ശിപ്പിക്കും. ഓര്‍ഗനൈസേഷനുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ എങ്ങനെ കുറയ്ക്കാമെന്നും സംബന്ധിച്ച അവബോധ സെഷനുകള്‍ കമ്പനി സുഗമമാക്കും. സന്ദര്‍ശകര്‍ക്ക് സവിശേഷമായ ഡിജിറ്റല്‍ അനുഭവം നല്‍കുന്നതിനായി മൈക്രോസോഫ്റ്റ് എക്സ്പോ 2023 ദോഹയെ മികച്ചതും നൂതനവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഹോര്‍ട്ടികള്‍ച്ചര്‍ എക്സിബിഷനായ എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്ന ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തെ മൈക്രോസോഫ്റ്റ് ഖത്തര്‍ ജനറല്‍ മാനേജര്‍ ലാന ഖലഫ് അഭിനന്ദിച്ചു.

‘സര്‍ക്കാരുകളെയും കമ്പനികളെയും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ കൈവരിക്കാനും കൂടുതല്‍ സമ്പന്നവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനും സഹായിക്കുന്നതിന് വേണ്ടി കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, പ്രകൃതിവിഭവ സംരക്ഷണ മേഖലകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഞങ്ങളുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നയിക്കുന്ന പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!