
ഇന്ത്യന്‍ എംബസി സേവനങ്ങള്‍ക്ക് നാളെ മുതല്‍ മുന്‍കൂര്‍ അപ്പോയന്റ്‌മെന്റ് ആവശ്യമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ എംബസി സേവനങ്ങള്‍ക്ക് നാളെ മുതല്‍ മുന്‍കൂര്‍ അപ്പോയന്റ്‌മെന്റ് ആവശ്യമില്ലെന്ന് എംബസി അറിയിച്ചു.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് വാല്‍ക് ഇന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതെന്ന് എംബസി വ്യക്തമാക്കി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍, പി.സി.സി, അറ്റസ്റ്റേഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും വാല്‍ക് ഇന്‍ അനുവദിക്കും.
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.15 മുതല്‍ ഉച്ചക്ക് 12.15 വരെയാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാവുക