Uncategorized

ഇന്‍കാസ് എറണാകുളം ജില്ലാ കമ്മറ്റി ലേബര്‍ ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ നാനൂറോളം പേര്‍ പങ്കെടുത്തു

ദോഹ. സാഹോദര്യത്തിന്റെയും മാനവികതയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം നല്‍കികൊണ്ട് ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. സമൂഹത്തിലെ ഏറ്റവും ചേര്‍ത്തുപിടിക്കപ്പെടേണ്ട സാധാരണ തൊഴിലാളി സഹോദരങ്ങള്‍ക്കൊപ്പം ഇന്‍ഡസ്ട്രിയല്‍ ഏരിയ 43 ലെ ലേബര്‍ ക്യാമ്പിലാണ് ഇഫ്താര്‍ ഒരുക്കിയത്.
ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവാ, ഐസിബിഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി എം .സി. അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, കുല്‍ദീപ് കൗര്‍ ബഹല്‍, സെറീന അഹദ്, ഐസിസി എം.സി. അംഗം എബ്രഹാം കെ ജോസഫ്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ്,വൈസ് പ്രസിഡന്റ് താജുദീന്‍ എം.സി.
എന്നിവര്‍ ഇഫ്താറില്‍ പങ്കെടുത്തു.

ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍, ട്രഷറര്‍ എം.പി. മാത്യു,സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍,സെന്‍ട്രല്‍ കമ്മിറ്റി ഉപദേശകസമിതി അംഗം ഡേവിസ് ഇടശ്ശേരി,സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷിഹാബ് കെ ബി, യൂത്ത് വിങ് പ്രസിഡന്റ് റിഷാദ് മൈതീന്‍ ജില്ലാ ഭാരവാഹികളായ വര്‍ഗീസ് വര്‍ഗീസ്, മൂസ എം എം,ഷിജു കുര്യാക്കോസ്, ആന്റു തോമസ്, ടാസില്‍ ജോസ്, ഷാജി ഹമീദ്,അന്‍ഷാദ് ആലുവ,ബിനു പീറ്റര്‍, ഷിജോ കെ തങ്കച്ചന്‍, ബിനോജ് ബാബു, റെനീഷ് കെ. ഫെലിക്‌സ്, നബീല്‍ നസിര്‍ അലി, ബിനു റാഫേല്‍, വിനോദ് സേവ്യര്‍, സിറില്‍ ജോസ്, നിയാസ് അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെയും ജില്ലാ കമ്മറ്റികളുടെയും നേതാക്കന്മാരും മറ്റു കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!