Archived Articles

ലോകകപ്പിനായി ഖത്തറിലേക്ക് കാല്‍നടയായെത്തിയ ടുണീഷ്യക്കാരന് കത്താറയില്‍ സ്വീകരണം

അമാനുല്ല വടക്കാങ്ങര

ദോഹ. വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളുമായി കത്താറ കള്‍ചറല്‍ ഫൗണ്ടേഷന്‍ നിത്യവും ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. അറബ് മേഖലയുടെ ചരിത്രത്തിലാദ്യമായി ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന്റെ ആഘോഷത്തില്‍ ടുണീഷ്യയില്‍ നിന്ന് കാല്‍നടയായി ഖത്തറിലെത്തിയ ടുണീഷ്യന്‍ സാഹസികന്‍ ഖലീല്‍ ദ്രിദിക്ക് ഖത്താറ കഴിഞ്ഞ ദിവസം സ്വീകരണമൊരുക്കി.

അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഏകദേശം രണ്ട് മാസമെടുത്തു. സാഹസികമായി യാത്രയിലെ എല്ലാ വെല്ലുവിളികളേയും വിജയകരമായി തരണം ചെയ്യാനും സുരക്ഷിതമായി ഖത്തറിലെത്താനും അദ്ദേഹത്തിന് കഴിഞ്ഞതില്‍ കത്താറ അദ്ദേഹത്തെ പ്രത്യേകം അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!