
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിച്ച വാഹനങ്ങള്‍ കണ്ടുകെട്ടി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: അംഗീകൃത നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിച്ച നിരവധി വാഹനങ്ങള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടി.
സല്‍വ റോഡില്‍ പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും നടത്തിയ പരിശോധനയിലാണ് ലൈസന്‍സ് പ്ലേറ്റ് ഇല്ലാതെ ഓടിച്ച നിരവധി വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു.
ഡിപ്പാര്‍ട്ട്മെന്റിന്റെ ട്വിറ്റര്‍ ഹാന്‍ഡിലെ ഒരു പോസ്റ്റ് പ്രകാരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അവയുടെ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.