Breaking News
ഖത്തറില്‍ രണ്ടാം ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: 2018-23 ലെ ആദ്യ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുകയും, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, കോഴി ഉല്‍പന്നങ്ങള്‍, മാംസം, മത്സ്യം എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങളില്‍ ഖത്തറിന്റെ സ്വയംപര്യാപ്തത ഗണ്യമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറില്‍ രണ്ടാം ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 2023-2030ലെ രണ്ടാമത്തെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് ആരംഭിച്ചത്.