
മഹാസീല്‍ ഫെസ്റ്റിവലില്‍ ഉല്‍പ്പന്നങ്ങളുമായി 28 പ്രാദേശിക ഫാമുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കതാറയില്‍ നടക്കുന്ന മഹാസീല്‍ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനില്‍ ഉയര്‍ന്ന നിലവാരമുള്ള വിവിധ പ്രാദേശിക കാര്‍ഷിക, ഭക്ഷ്യ ഉല്‍പന്നങ്ങളുമായി 28 പ്രാദേശിക ഫാമുകള്‍. വിവിധ പവലിയനുകള്‍ മത്സര വിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഉത്സവത്തിന് രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇരുപത്തിയെട്ട് പ്രാദേശിക ഫാമുകള്‍, കോഴി, മാംസം, ഡയറി എന്നിവയില്‍ വിദഗ്ധരായ ആറ് കമ്പനികള്‍, നഴ്‌സറികള്‍, പരമ്പരാഗത ഭക്ഷണം വില്‍ക്കുന്ന കടകള്‍ എന്നിവ ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഫെസ്്റ്റിവല്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് .