കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറില്‍ ജോലിയന്വേഷിക്കുന്നവര്‍ക്കായി കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ കല്യാശ്ശേരി മണ്ഡലവും ഖത്തര്‍ ഹൈറിങ്ങും ചേര്‍ന്ന് നടത്തിയ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ശ്രദ്ധേയമായി. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ ജോലി സാധ്യതകള്‍ ,സിവി എങ്ങനെ തയ്യാറാക്കാം, ഇന്റര്‍വ്യൂ തയ്യാറെടുപ്പുകള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത ട്രെയിനര്‍ സക്കീര്‍ ഹുസൈന്‍ ക്ലാസ് എടുത്തു .
കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശുഐബ് അബ്ദുറഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു .കള്‍ച്ചറല്‍ ഫോറം കല്യാശ്ശേരി പ്രസിഡന്റ് നജ്ല നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് സമാപനവും നടത്തി .
ഖത്തറിലെ മാറിവരുന്ന ജോലി സാഹചര്യങ്ങളില്‍ വെബ്‌സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലുകളും അവയുടെ ഉപയോഗവും ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ ഖത്തര്‍ ഹൈറിങ് പ്രതിനിധി റഷീഖുദീന്‍ റഷീദ് സംസാരിച്ചു.നൂറോളം പേര്‍ പങ്കെടുത്ത പരിപാടി കള്‍ച്ചറല്‍ കല്യാശ്ശേരി മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളായ സഫ്ദര്‍ ,ആയിഷ ,ഖത്തര്‍ ഹൈറിങ് എക്‌സിക്യൂട്ടീവ്‌സ് ഉബൈദ് ,ഫായിസ് തുടങ്ങിയവര്‍ നിയന്ത്രിച്ചു.