Breaking News
ഖത്തറിനാശ്വാസം , കോവിഡ് പ്രതിദിന ശരാശരി നൂറില്‍ താഴെയെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിനാശ്വാസം , കോവിഡ് പ്രതിദിന ശരാശരി നൂറില്‍ താഴെയെത്തി . ജനുവരി 16- 22 ആഴ്ചയില്‍ പ്രതിദിന ശരാശരി 73 ആണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് മരണം 686 ആയി.
രാജ്യത്ത് നിലവില്‍ മൊത്തം 258 കോവിഡ് രോഗികള്‍ മാത്രമാണുള്ളതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.