Uncategorized

കൗണ്‍ഡൗണ്‍ ക്ലോക്ക് സാക്ഷിയാക്കി ഡോം ഖത്തര്‍ കിക്കോഫ് 2022 ലോഗോ പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഡോം ഖത്തര്‍ കിക്കോഫ് 2022 ലോഗോ പ്രകാശനം ചെയ്തു. കോര്‍ണിഷിലെ കൗണ്‍ഡൗണ്‍ ക്ലോക്കിനു സമീപത്തു നിന്നുമാണ് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ഡോം ഖത്തറിന്റെ കിക്കോഫ് 2022 മാമാങ്കത്തിന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

ഡിസംബര്‍ 24 നു ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ചു നടക്കുന്ന ഉത്ഘാടനത്തോടെ ആരംഭിക്കുന്ന പരിപാടിയുടെ ലോഗോ ഡോം ഖത്തര്‍ രക്ഷാധികാരിയും കിക്കോഫ് 2022 ടൈറ്റില്‍ സ്‌പോണ്‍സറുമായ ഗ്രാന്റ് മാള്‍ മനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, ഡോം ഖത്തറിന്റെ മുഖ്യ രക്ഷാധികാരിയായ അച്ചു ഉള്ളാട്ടില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

കലാകാരനും ഡോംഖത്തര്‍ സെക്രട്ടറിയുമായ സ്റ്റാലിന്‍ ശിവദാസ് രൂപ കല്‍പന ചെയ്ത ലോഗോ മലപ്പുറം മണ്ണിന്റെ ഫുട്‌ബോള്‍ താല്‍പര്യവും ആതിധേയരായ ഖത്തറിന്റെ യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ച ഡോം പ്രസിഡണ്ട് വിസി മഷ്ഹൂദ് അഭിപ്രായപ്പെട്ടു.


വനിത വിങ്ങ് ജനറല്‍ കണ്‍വീനര്‍ സൌമ്യ പ്രദീപ്, പ്രദീപ്( കാപ്‌ടെക്ക്) , നൌഫല്‍ പിസി കട്ടുപ്പാറ, ഇര്‍ഫാന്‍ പകര, നിയാസ് കൊട്ടപ്പുറം തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!