Uncategorized

മെഡിക്കല്‍ ക്യാമ്പ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ഒഐസിസി-ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഡിസംബര്‍ 22 വെള്ളിയാഴ്ച ഉച്ചക്ക് 2 മുതല്‍ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നടത്താനിരിക്കുന്ന ഇന്‍കാസ് കമ്മിറ്റികളുടെ ഫുട്ബോള്‍ ടൂര്ണമെന്റായ ഇന്‍കാസ് കിക്കോഫ് മലപ്പുറം എന്നിവയുടെയും പോസ്റ്റര്‍ പ്രകാശനം എന്‍എസ്യു ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്തും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിനും ചേര്‍ന്ന് നിര്‍വഹിച്ചു.

ജില്ലാ പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാഫര്‍ കമ്പാല, സലിം ഇടശ്ശേരി, അനീസ് വളപുരം, ഇര്‍ഫാന്‍ പകര, നിയാസ് കൈപ്പങ്ങല്‍, വസീം പൊന്നാനി, നിയാസ് ചേനങ്ങാടന്‍, ഷഫീര്‍ നരണിപ്പുഴ, ഷാഫി നരണിപ്പുഴ, ഷറഫു തെന്നല, പ്രജേഷ്, രജീഷ് ബാബു, നിഷാദ്, അജ്മല്‍, ആസിഫ് ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!