Uncategorized

ടോസ്റ്ററിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : എക്സ്പ്രസ് മെയില്‍ വഴി നിരോധിത മയക്കുമരുന്ന് ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. 1.118 കിലോഗ്രാം ഭാരമുള്ള നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ ക്രിസ്റ്റലുകളാണ് ഒരു ടോസ്റ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

രാജ്യത്തേക്ക് നിരോധിത പദാര്‍ഥങ്ങള്‍ കൊണ്ടുവരുന്നത് തടയുന്നതിലെ ഇന്‍സ്പെക്ടര്‍മാരുടെ ശ്രദ്ധേയമായ ശ്രമങ്ങളുടേയും അത്യാധുനികമായ സ്‌ക്രീനിംഗ് ഉപകരണങ്ങളുടേയും ഫലമായണ് ഇതെന്ന് കസ്റ്റംസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!