
ഖത്തര്‍ നാഷണല്‍ ടീമിന്റെ പുതിയ പരിശീലകനായി കാര്‍ലോസ് ക്വിറോസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഇറാന്‍ ദേശീയ ടീമിനെ നയിച്ച കാര്‍ലോസ് ക്വിറോസിനെ ഖത്തറിന്റെ പുതിയ ദേശീയ ടീം പരിശീലകനായി തിങ്കളാഴ്ച തിരഞ്ഞെടുത്തു.
അല്‍ ബിദ്ദ ടവറിലെ ഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരിയും ക്വിറോസും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന 2026 ലോകകപ്പ് വരെയാണ് കരാര്‍ കാലാവധി.