
മുഹമ്മദ് കുട്ടി ഹാജി സ്മരണിക പുറത്തിറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഒളവട്ടൂര്‍ മുഹമ്മദ് കുട്ടി ഹാജിയുടെ സ്മരണിക പുറത്തിറക്കാന്‍ ഖത്തര്‍ കെഎംസിസി പുളിക്കല്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. മുഹമ്മദ് കുട്ടി ഹാജിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ q.kmccpulikkal@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയച്ചു തരണമെന്ന് കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.