Archived Articles

2022ല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സ തേടിയത് 1,170,000 പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഖത്തറിലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി 2022-ല്‍ കാര്യമായ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന നിലവാരമുള്ള, രോഗികളെ കേന്ദ്രീകരിച്ചുള്ള പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കിക്കൊണ്ട് ഖത്തറിലെ ആരോഗ്യ പരിപാലന സംവിധാനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള പുതിയ സേവനങ്ങളും സൗകര്യങ്ങളുമാണ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി 2022 ല്‍ 1,170,112 രോഗികളാണ് ചികില്‍സ തേടിയത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ആകെ എണ്ണം 7,949 ആയി, അവരില്‍ മെഡിക്കല്‍ സ്റ്റാഫ് 65% (5,130) ഉം അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് 35% (2,819) ഉം ആണ്.

Related Articles

Back to top button
error: Content is protected !!