ലുസൈല്‍ സര്‍ക്യൂട്ട് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേദിയാകുമെന്ന് ഖത്തര്‍ കായിക മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ: ലുസൈല്‍ സര്‍ക്യൂട്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിവുള്ള ആഗോള പ്രശസ്തി നേടിയ വേദിയായി മാറുമെന്ന് ഖത്തര്‍ കായിക യുവജന മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പറഞ്ഞു.
2023 ഒക്ടോബര്‍ 6 നും 8 നും ഇടയില്‍ ലുസൈല്‍ സര്‍ക്യൂട്ടില്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഫോര്‍മുല 1 പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഡിസംബറില്‍ പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ നടപ്പാക്കാന്‍ തുടങ്ങിയ ലുസൈല്‍ സര്‍ക്യൂട്ട് നവീകരണ പദ്ധതിയുടെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. 100,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് റോഡുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് മോട്ടോര്‍ റേസിംഗ് സര്‍ക്യൂട്ട് ആഗോളതലത്തില്‍ പരിപാടികളുടെ വേദിയായി മാറുമെന്ന് ലുസൈല്‍ സര്‍ക്യൂട്ട് പര്യടനത്തിനിടെ മന്ത്രി പറഞ്ഞു.
ലുസൈല്‍ സര്‍ക്യൂട്ട് അപ്ഗ്രേഡ് പ്രോജക്ട് ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സ്പെസിഫിക്കേഷനുകള്‍ക്കനുസൃതമായി ഒരു ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പിലാക്കുന്നതിലൂടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് സംഭാവന നല്‍കുന്നുവെന്ന് പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് ഡോ. സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു.
40,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗ്രാന്‍ഡ്സ്റ്റാന്‍ഡുകള്‍ പദ്ധതി ഒരുക്കുമെന്നും 10,000 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ക്കിംഗ് എണ്ണം വര്‍ധിപ്പിക്കുമെന്നും ചുറ്റുപാടും ആന്തരിക റോഡുകളും വികസിപ്പിക്കുന്നതിനും സര്‍ക്യൂട്ടിന്റെ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.