Breaking News
മാര്‍ച്ച് 7 മുതല്‍ 9 വരെ ബെര്‍ലിനില്‍ നടക്കുന്ന ഐടിബി ബെര്‍ലിനില്‍ പുതിയ നെറ്റ് വര്‍ക് വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ. മാര്‍ച്ച് 7 മുതല്‍ 9 വരെ ബെര്‍ലിനില്‍ നടക്കുന്ന ഐടിബി ബെര്‍ലിനില്‍ പുതിയ നെറ്റ് വര്‍ക് വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. എക്സിബിഷന്റെ ആദ്യ ദിവസം ആഗോള മാധ്യമങ്ങള്‍ക്കായുള്ള ഖത്തര്‍ എയര്‍വേയ്സ് പത്രസമ്മേളനത്തില്‍ ഈ പദ്ധതികള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോവിഡ് കാലത്തും തുടര്‍ന്ന് വന്ന ഫിഫ 2022 ലോകകപ്പ് കാലത്തുമൊക്കെ ലോകശ്രദ്ധ നേടിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയും പുരോഗതിയും ഏവരേയും അതിശയിപ്പിക്കുന്നതാണ്.
മികവിനുള്ള ലോകോത്തരങ്ങളായ നിരവധി പുരസ്‌കാരങ്ങളുമായാണ് ഖത്തര്‍ എയര്‍വേയ്‌സ് ജൈത്രയാത്ര തുടരുന്നത്.