
ഖത്തര്‍-ഇന്തോനേഷ്യ സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍-ഇന്തോനേഷ്യ സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടി ഔപചാരികമായി ആരംഭിച്ചത്. ഖത്തര്‍ മ്യൂസിയങ്ങളുടെ കീഴിലാണ് രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്ന
അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയ പരിപാടികള്‍ നടക്കുക.
ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഖത്തറിലെ ഇന്തോനേഷ്യന്‍ അംബാസിഡര്‍ റിദ് വാന്‍ ഹസന്‍ എന്നിവരടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ക്ക് തുടക്കമായത്.