Uncategorized
അഹ് മദ് അല്‍ റഈസിന് യു.ആര്‍.എഫിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സ്വദേശി വ്യാപാര പ്രമുഖനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസിന് യു.ആര്‍.എഫിന്റെ ആദരം . ഇന്ത്യന്‍ സമൂഹത്തിന്റെ മികച്ച സുഹൃത്ത് എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ പ്രമുഖ അവാര്‍ഡിംഗ് ഓര്‍ഗനൈസേഷനായ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അഹ് മദ് അല്‍ റഈസിനെ ആദരിച്ചത്.
അഹ് മദ് അല്‍ റഈസിനുള്ള യു.ആര്‍.എഫിന്റെ അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍ സമ്മാനിച്ചു.