പ്രായം ചെന്നവര്‍ക്കുള്ള ഇന്‍ഡോര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രായം ചെന്നവര്‍ക്കുള്ള ഇന്‍ഡോര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍. സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്റ് കെയര്‍ ഫോര്‍ ദ എല്‍ഡര്‍ലി എന്നിവയുമായി സഹകരിച്ച് ആസ്പയര്‍ ഡോമിലാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
നോക്കൗട്ട് ടൂര്‍ണമെന്റില്‍ എഹ്സാന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഖത്തറി കലാകാരന്മാരും വിരമിച്ച ഫുട്ബോള്‍ താരങ്ങളും ഒത്തുചേര്‍ന്നു.
മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ക്യുഎസ്എഫ്എയുടെ ഇവന്റ്‌സ് ആന്‍ഡ് ആക്ടിവിറ്റീസ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ദോസരി, എഹ്സാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫഹദ് മുഹമ്മദ് അല്‍ ഖയാരിന്‍ എന്നിവര്‍ വിജയികളെ ആദരിച്ചു.