Uncategorized
ഉമ്മുല്‍ അമദിലെ ഷെയ്ഖ് ഹമദ് ബിന്‍ സുല്‍ത്താന്‍ അല്‍താനി മസ്ജിദ് ഉദ്ഘാടനം ചെയ്തു
ദോഹ: ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഉമ്മുല്‍ അമദ് ഏരിയയിലെ ഷെയ്ഖ് ഹമദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി മസ്ജിദ് ഉദ്ഘാടനം ചെയ്തു. 2,267 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പള്ളിയില്‍ ഏകദേശം 1,150 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ഉദ്ഘാടനത്തില്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി, ശൈഖ് അഹമ്മദ് ബിന്‍ ഹമദ് ബിന്‍ സുല്‍ത്താന്‍ അല്‍താനി, മന്ത്രാലയത്തിലെ എന്‍ജിനീയര്‍ ഖാലിദ് അല്‍ അബ്ദുള്‍ ജബ്ബാര്‍
എന്നിവര്‍ പങ്കെടുത്തു.
