Uncategorized

വാണിമേല്‍ കുന്നുമ്മല്‍ അബ്ദുല്ല ഹാജി അനുസ്മരണ സംഗമം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നാദാപുരം മണ്ഡലത്തിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വം വാണിമേല്‍ മുളിവയലിലെ മര്‍ഹൂം കുന്നുമ്മല്‍ അബ്ദുല്ല ഹാജിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഖത്തറിലെ മുളിവയല്‍ നിവാസികളുടെ കൂട്ടായ്മ ഒടകഇ അനുസ്മരണ സംഗമം നടത്തി.

മുസ്ലിം ലീഗ് നേതാവ്, ക്രസന്റ് ഹൈ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, വാണിമേല്‍ വാദി നൂര്‍ വാഫിയ, കടമേരി റഹ്‌മാനിയ , തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും മഹല്ല്, പള്ളി, മദ്രസ്സ കമ്മിറ്റികളുടെയും സാരഥിയും പ്രവര്‍ത്തകനും ആയിരുന്ന അബ്ദുല്ല ഹാജി നിരവധി അടയാളപ്പെടുത്തലുകള്‍ നടത്തിയാണ് വിട വാങ്ങിയതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെ. എം. സി. സി. നേതാവ് ജാഫര്‍ തയ്യില്‍ പറഞ്ഞു. നാട്ടുകാരുടെ ദൈനം ദിന ജീവല്‍ പ്രശ്‌നങ്ങളില്‍ അവര്‍ അത്താണിയായി കണ്ടിരുന്നത് അബ്ദുല്ല ഹാജിയെ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ സ്വീകാര്യതയായി കരുതാം. ഇത്തരം ജനകീയ നേതാക്കളുടെ വേര്‍പാട് സൃഷ്ടിക്കുന്ന ശൂന്യത നികത്തപ്പെടാതെ കിടക്കുകയാണെന്നത് പൊതുപ്രവര്‍ത്തകര്‍ ചിന്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ടി പി ഹാഷിം തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമം റഫീഖ് എം. പി. യുടെ അധ്യക്ഷതയില്‍ എം.പി.കെ. അബ്ദുല്ല ഉത്ഘാടനം ചെയ്തു. കെ എം സി സി നേതാക്കളായ ശംസുദ്ധീന്‍ എം. പി. അജ്മല്‍ തേങ്ങലക്കണ്ടി, ലത്തീഫ് വി. പി. അഹമ്മദ് പടയന്‍, അസീസ് സി. പി, മുഹമ്മദ് കെ എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സുനീര്‍ വി പി ഗാനം ആലപിച്ചു.
ജനറല്‍ സെക്രട്ടറി സലാം പി, പി. സ്വാഗതവും സിദ്ധീഖ് പി പി നന്ദിയും പറഞ്ഞു.

നാദാപുരം വാണിമേല്‍ മര്‍ഹൂം കുന്നുമ്മല്‍ അബ്ദുല്ല ഹാജി അനുസ്മരണ സംഗമത്തില്‍ ജാഫര്‍ തയ്യില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Related Articles

Back to top button
error: Content is protected !!