
ഇന്ത്യന്‍ മാമ്പഴോല്‍സവം സമയം ദീര്‍ഘിപ്പിച്ചു
ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന്റെ വമ്പിച്ച പ്രതികരണം കണക്കിലെടുത്ത് ഇന്ന് മുതല്‍ സന്ദര്‍ശന സമയം രാത്രി 10 മണിവരെ ദീര്‍ഘിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇന്നലെ വരെ രാത്രി 9 മണിവരെയായിരുന്നു സമയം. നാല്‍പതോളം വിവിധയിനം മാങ്ങകള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ്
മാമ്പഴോല്‍സവം നല്‍കുന്നത്. സൂഖ് വാഖിഫ് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാമ്പഴോല്‍സവം ജൂണ്‍ 8 ന് ശനിയാഴ്ച സമാപിക്കും.