Uncategorized
നജ്മയിലും ഫിരീജ് അബ്ദുല്‍ അസീസിലും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റോറുകള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: നജ്മയിലെയും ഫിരീജ് അബ്ദുല്‍ അസീസിലെയും നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ബേസ്മെന്റുകളില്‍ നിന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റോറുകള്‍ ദോഹ മുനിസിപ്പാലിറ്റി പിടിച്ചെടുത്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ചോക്ക്, ഡ്രൈവ്വാള്‍, ബ്ലാക്ക്ബോര്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ധാതുവായ ജിപ്സം സംസ്‌കരിക്കുന്നതിന് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലം ഉപയോഗിച്ചതിന് അഞ്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം അറിയിച്ചു.
മറ്റൊരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലം പ്ലാസ്റ്റിക് വെയര്‍ഹൗസാക്കി മാറ്റിയതും മന്ത്രാലയം പിടികൂടിയിട്ടുണ്ട്.
നിയമ ലംഘകരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തുകൊണ്ട് മന്ത്രാലയം നിയമ നടപടികള്‍ സ്വീകരിച്ചു.