ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ സ്വര്‍ണത്തിളക്കവുമായി മലയാളി വിദ്യാര്‍ഥി

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ സ്വര്‍ണത്തിളക്കവുമായി മലയാളി വിദ്യാര്‍ഥി . ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ നാല്‍പത്തിയാറാമത് ബിരുദ ദാന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയില്‍ നിന്നും സ്വര്‍ണ മെഡല്‍ നേടിയാണ് തൃശൂര്‍ കരുവന്നൂര്‍ ചേന്ദമംഗലത്ത് അബ്ദുല്‍ ബാസിത് സ്വര്‍ണത്തിളക്കവുമായി മലയാളികള്‍ക്കാകെ അഭിമാനമായി മാറിയത്. ഉയര്‍ന്ന മാര്‍ക്കോടെ ബിബിഎ എക്കൗണ്ട്‌സ് പൂര്‍ത്തിയാക്കിയാണ് ബാസിത് സ്വര്‍ണ മെഡല്‍ നേടിയത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരായ പിതാവ് നൗഷാദ്, മാതാവ് ഷൈജ എന്നിവരോടൊപ്പം സഹോദരി അദീബയും ചടങ്ങിന് സാക്ഷ്യം വഹിച്ചപ്പോള്‍ ബാസിതിന്റെ സന്തോഷം ഇരട്ടിയായി.
ഖത്തറില്‍ ജനിച്ച് വളര്‍ന്ന അബ്ദുല്‍ ബാസിത് സ്‌കൂള്‍ കാലം തൊട്ടേ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു.
അബ്ദുല്‍ ബാസിതിന്റെ വിജയത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ ജീവനക്കാരുടെ കൂട്ടായ്മ ആഹ്‌ളാദം പ്രകടിപ്പിച്ചു.
പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ മുന്‍ ജീവനക്കാരനായ നൗഷാദിന്റെ മകനാണ് അബ്ദുല്‍ ബാസിത്.
