Breaking NewsUncategorized
കൃത്രിമമായ സ്വീറ്റ്‌നറുകളുടെ തുടര്‍ച്ചയായ ഉപയോഗം അപകടകരം, ലോകാരോഗ്യ സംഘടന
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രമേഹ രോഗികള്‍ സാധാരണ പഞ്ചസാരക്ക് പകരം കൃത്രിമമായ സ്വീറ്റ്‌നറുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഹൃദയാഘാതം, സ്‌ട്രോക്ക്, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന സീറോ കലോറി ശുഗറുകള്‍ എന്ന് പറയപ്പെടുന്ന സ്വീറ്റ്‌നറുകളൊന്നും സുരക്ഷിതമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ തെളിയിക്കുന്നത്.