
അബ്ദുല്‍ റഊഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ദോഹ. കഴിഞ്ഞ ദിവസം ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബ്ദുല്‍ റഊഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇന്ന് പലര്‍ച്ചെ കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിലാണ് മൃതദേഹം കൊണ്ടുപോയത്. കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ്‌സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്തിന്റെ കീഴിലുള്ള വളണ്ടിയര്‍ സംഘമാണ് അവധി ദിനമായിട്ടും നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചത്.
ഇന്നലെ അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ അബ്ദുല്‍ റഊഫിനുള്ള മയ്യിത്ത് നമസ്‌കാരവും നടന്നു.