Uncategorized

ഡോ.ഷഫീഖ് ഹുദവിക്ക് ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം

ദോഹ. മികച്ച യുവ സംരംഭകനുള്ള പുരസ്‌കാരം നേടിയ ഡോ. ഷഫീഖ് ഹുദവിയെ ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ആദരിച്ചു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഡോ. ഷഫീഖ് ഹുദവിയെ ആദരിച്ചത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി (കോടങ്ങാട്) തീര്‍ത്തും ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഹുദവി സ്വന്തം പരിശ്രമങ്ങള്‍കൊണ്ട് ഒരു മികച്ച സംരംഭകനായി വളരുകയായിരുന്നു. ഖത്തറിന് പുറമേ യു.എ.ഇ, ഈജിപ്ത് , ഇന്ത്യ എന്നിവിടങ്ങളില്‍ ശാഖകളുള്ള അല്‍ മവാസിം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. അല്‍ മവാസിം ട്രാന്‍സ് ലേഷന്‍ ആന്റ് സര്‍വീസസ്, ലീഗല്‍ ഫോര്‍ ട്രാന്‍സ് ലേഷന്‍ ആന്റ് സര്‍വീസസ്, അല്‍ മവാസിം അക്കാദമി, സി.കെ.എസ്. ലിമോസിന്‍, തുടങ്ങിയവയാണ് അല്‍ മവാസിം ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങള്‍.


മേക്കിന്‍ഡ് പ്രൊജക്റ്റ് കമ്പനി പാര്‍ട്ണര്‍, ഹൈദരാബാദ് ആസ്ഥാനമായ ബ്രിട്ടീഷ് മൗണ്ട് എഡ്യൂക്കേഷന്‍ സൊസൈറ്റി മെമ്പര്‍ , എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന ഷഫീഖ് ഹുദവി ഐസിസി, കെ.എം.സിസി തുടങ്ങിയ സാംസ്‌കാരിക സംഘടനകളുടെ ലീഗല്‍ ട്രാന്‍സ് ലേഷനും അനുബന്ധ സേവനങ്ങളും ചെയ്യുന്നതിലും മുന്നിലാണ് . തൊഴിലാളികള്‍ക്കും , ഗാര്‍ഹിക ജോലിക്കാര്‍ക്കും , നിയമ പരമായ സഹായങ്ങളും മറ്റും ചെയ്യാറുണ്ട്. ഖത്തര്‍ ,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ , അയ്യായിരത്തില്‍ പരം ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായ അല്‍ മവാസിം ഗ്രൂപ്പ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വിജയകരമായി മുന്നേറുകയാണ് .

സൈദലവി ഹാജി ചക്കുന്നന്റേയും സൈനബ പൂന്തലയുടേയും മകനായ ഷഫീഖ് 2009ലാണ് ചെമ്മാട്ടെ പ്രശസ്തമായ ദാറുല്‍ ഹുദ അക്കാദിമിയില്‍ നിന്നും ഹുദവി ബിരുദമെടുത്തത്. തുടര്‍ന്ന് ഇഗ്‌നോയുടെ എം.എ. ഇംഗ്ളീഷും ഹൈദറാബാദില്‍ നിന്നും എം. എ. ഉറുദുവും പൂര്‍ത്തിയാക്കി. ബുഷ്റ തടത്തിലാണ് ഭാര്യ.

ആന്‍ി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി മെമന്റോ സമ്മാനിച്ചു. ആന്‍ി സ്‌മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. എഞ്ചിനിയേര്‍സ് ഫോറം പ്രസിഡണ്ട് മിബു ജോസ്,
മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി. ഷാഫി ഹാജി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്ഥാപകനും സി.ഇ.ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!