- December 11, 2023
- Updated 9:38 am
6 കിലോ സ്വര്‍ണ സമ്മാന പദ്ധതിയുമായി സഫാരിയുടെ ഷോപ് ആന്‍ഡ് ഷൈന്‍ പ്രൊമോഷന് ഇന്നു മുതല്‍
- July 20, 2023
- BREAKING NEWS News

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനു തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില് നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുകെടുപ്പിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരമാണ് സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ജൂലൈ 20 മുതല്‍ ആരംഭിക്കുന്ന ഈ പ്രമോഷനില്‍ ആകെ ആറു നറുക്കെടുപ്പുകള്‍ ഉണ്ടാകും. ഓരോ നറുക്കെടുപ്പിലും 1 കിലോ സ്വര്‍ണം 7 വിജയികള്ക്കായാണ് നല്‍കുന്നത്. ഒന്നാം സമ്മാനം ആയി 250 ഗ്രാം സ്വര്‍ണം ഒരാള്‍ക്കും, രണ്ടാം സമ്മാനമായി 150 ഗ്രാം സ്വര്‍ണം മൂന്ന് പേര്‍ക്കും, മൂന്നാം സമ്മാനമായി 100 ഗ്രാം സ്വര്‍ണം വീതം മൂന്നു പേര്‍ക്കുമായി 7 വിജയികളെ ആണ് ഓരോ നറുക്കെടുപ്പിലും കണ്ടെത്തുക, അങ്ങനെ 6 നറുക്കെടുപ്പില്‍ ആയി 42 വിജയികളാണ് 6 കിലോ സ്വര്‍ണം പങ്കിട്ടെടുക്കുന്നത്.
2024 ഏപ്രില്‍ 20 നു അവസാനിക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2023 സെപ്റ്റംബര്‍ 3 ന് സഫാരി മാള്‍ അബു ഹമൂര്‍ ഔട്ട് ലെറ്റില്‍ വച്ചും, 2023 ഒക്ടോബര്‍ 17 ന് സല്‍വ റോഡ് ഔട്ട് ലെറ്റിലും, 2023 ഡിസംബര്‍ 3 ന് അല്‍ഖോര്‍ ഔട്ട് ലെറ്റിലും, 2024 ജനുവരി 17 ന് ബര്വാ വില്ലജ് ഔട്ട് ലെറ്റിലും, 2024 മാര്‍ച്ച് 3 ന് ല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉള്ള ഔട്ട് ലെറ്റിലും അവസാന നറുക്കെടുപ്പ് 2023 ഏപ്രില്‍ 21ന് ല്‍ അബു ഹമൂര്‍ ഔട്ട് ലെറ്റിലും വച്ചായിരിക്കും നടത്തുക.
ഈ കഴിഞ്ഞ ജൂലൈ പതിനാറിന് അഞ്ചാമത്തെ നറുക്കെടുപ്പോടു കൂടി അവസാനിച്ച സഫാരിയുടെ മെഗാ പ്രൊമോഷന് ആയ വിന് നിസ്സാന്‍ പട്രോള്‍ കാര്‍ പ്രൊമോഷന്് വന്‍ സ്വീകാര്യത ആയിരുന്നു ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. ഷോപ്പിങ് ആസ്വദിക്കാനും, തങ്ങളുടെ ഇഷ്ട്ട ഉത്പന്നങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കാനുമായി വിശാലമായ സംവിധാനങ്ങളാണ് സഫാരി ഹൈപ്പര്മാര്കറ്റുകളില് ഒരുക്കിയിട്ടുള്ളത്.
പലചരക്കു സാധനങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ് ഐ ടി, തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷമായ വിലയില്‍ സഫാരി തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്കി കൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട്. ഖത്തറിലെ റീറ്റയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും, സ്വര്‍ണ്ണ സമ്മാനങ്ങളും, ലക്ഷറി എസ്.യുവികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്കിയ സഫാരി എന്നും വ്യത്യസ്തത നിറഞ്ഞതും എന്നാല്‍ ഉപഭോക്തൃസംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് സഫാരി ഓരോ പ്രൊമോഷനുകളും അവതരിപ്പിക്കാറുള്ളത്.
സഫാരി ഇതു വരെ അവതരിപ്പിച്ച എല്ലാ മെഗാ പ്രമോഷനുകളുടെയും വിജയികള്‍ അതിനു അര്‍ഹതപ്പെട്ടവര്‍ തന്നെ ആയിരുന്നു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇതുവരെ സഫാരിയുടെ കൂടെ നിന്ന് സഫാരിയുടെ എല്ലാ പ്രമോഷനുകളും രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന സഫാരി ഉപഭോക്താക്കള്‍ ഈ വിന് 6 കെജി ഗോള്‍ഡ് പ്രമോഷനെയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന് ബക്കര്‍ അഭിപ്രായപ്പെട്ടു.
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6