എക്സ്പോ 2023 ദോഹ അടുക്കുന്നു, എക്സ്പോയുടെ നിറങ്ങളാല്‍ അലങ്കരിച്ച് മെട്രോ സ്റ്റേഷനുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: മെന മേഖലയില്‍ ആദ്യമായി നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹ അടുക്കുന്നതോടെ എക്സ്പോയുടെ നിറങ്ങളാല്‍ അലങ്കരിച്ച മെട്രോ സ്റ്റേഷനുകള്‍ ശ്രദ്ധേയമാകുന്നു.
മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും നടക്കുന്ന ആദ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്ഡസ് ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്റെ സുസ്ഥിരമായ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണിത്.
എക്സ്പോ 2023 ദോഹ സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള നഗരത്തിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന ആകര്‍ഷകമായ സൗകര്യങ്ങള്‍ ഒരുക്കും. എന്‍വയോണ്‍മെന്റ് സെന്റര്‍ & ബയോഡൈവേഴ്സിറ്റി മ്യൂസിയം, ഫാമിലി ആംഫി തിയേറ്റര്‍, ഇന്‍ഡോര്‍ ഡോംസ്, കള്‍ച്ചറല്‍ ബസാര്‍, ഫാര്‍മേഴ്സ് മാര്‍ക്കറ്റ്, സ്പോണ്‍സര്‍ ഏരിയ, ഗ്രാന്‍ഡ്സ്റ്റാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന വേദികള്‍ എക്‌സിബിഷന്റെ സവിശേഷതകളാകും.
2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ ദോഹ 2023 നടക്കുക.