Uncategorized

നടുമുറ്റം ഖത്തര്‍,തൈ വിതരണം നടത്തി

ദോഹ: ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ വനിതാ കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിന്റെ വിവിധ ഏരിയകളില്‍ പുതിയ കാര്‍ഷിക സീസണിന്റെ മുന്നോടിയായി തൈ വിതരണം നടത്തി. പരിസ്ഥിതി സൗഹൃദ ജീവിതവും ജൈവ കൃഷിയും പ്രോത്സാഹിപ്പികുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും നടുമുറ്റം നടത്തിവരാറുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് തൈ വിതരണം നടത്തിയത്.

മഅ്മൂറ, വകറ, വുകൈര്‍, ഐന്‍ഖാലിദ്, ദോഹ, മദീന ഖലീഫ, മതാര്‍ ഖദീം എന്നീ ഏരിയകളിലായി നടന്ന വിതരണത്തില്‍ വിവിധയിനം തൈകള്‍ കുടുംബങ്ങള്‍ക്ക് നല്‍കി.

തൈ വിതരണ പരിപാടികളുടെ ഭാഗമായി മണ്ണൊരുക്കം മുതല്‍ വളപ്രയോഗം വരെ, കൃഷിയൊരുക്കങ്ങള്‍ എന്നീ വിഷയങ്ങളില്‍ സജ്ന നജീം, മുഹ്‌സിന ശരീഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ ഏരിയകളുടെ നടുമുറ്റം നേതാക്കളായ ലതാ കൃഷ്ണ, സന നസീം, ജോളി, ഹുമൈറ, സുമയ്യ തസീന്‍, മുഹ്‌സിന, റഹീന സമദ്, ഫൗസിയാ, ഖദീജാബി നൗഷാദ്, വഹീദാ നസീര്‍, നിജാന, സബീല, ഐഷ മുഹമ്മദ്, സുഫൈറ, ശാദിയ, മാജിത തുടങ്ങിയവര്‍ തൈ വിതരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!