
ഖത്തറില്‍ കോവിഡ് രോഗമുക്തി ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 4987 പേര്‍ക്ക് രോഗ മുക്തി , 3087 രോഗികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ആശ്വാസം. കോവിഡ് രോഗമുക്തി ഗണ്യമായി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22253 പരിശോധനകളില്‍ 578 യാത്രക്കര്‍ക്കടക്കം 3087 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2509 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.
4987 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 38931 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 82 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 633 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 37 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 485 പേര്‍ ആശുപത്രിയിലും 96 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്